Coco Peat – For Plant Growth

നാളികേരത്തിന്റെ തൊണ്ടിൽ നിന്നും ചകിരി നീക്കം ചെയ്തശേഷം ലഭിക്കുന്ന ചകിരിച്ചോറിനെ നൂതന സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ശാസ്ത്രീയമായി സംസ്കരിച്ചെടുത്ത് ആധുനിക യന്ത്ര സംവിധാനങ്ങളുടെ ഉപയോഗത്താൽ ഇഷ്ടിക രൂപത്തിൽ നിർമ്മിച്ചെടുക്കുന്ന ജൈവമാധ്യമമാണ് കൊക്കൊപീറ്റ്. പച്ചക്കറി കൃഷി, പൂ കൃഷി, കൂൺ കൃഷി, പുൽത്തകിടി, പൂന്തോട്ടങ്ങൾ ഗ്രീൻഹൗസ്, മട്ടുപ്പാവ് കൃഷി കൂടാതെ ജലസേചന സൗകര്യം കുറവുള്ള എല്ലാ വിളകൾക്കും ഉപയോഗിക്കാവുന്നതാണ്.

സവിശേഷതകൾ

* കൃഷിയ്ക്ക് ഏറ്റവും നല്ല മാധ്യമമായി നില കൊള്ളുന്നു.

* മണ്ണിലെ വായുസഞ്ചാരം വർദ്ധിപ്പിച്ച് സസ്യ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

* ജല സംഭരണ ശേഷി ഉള്ളതിനാൽ വരണ്ട കാലാവസ്ഥയിലും ഈർപ്പത്തെ നിലനിർത്തുന്നു.

* വിളകളുടേയും കായ്കളുടേയും ഉൽപ്പാദനശേഷി വർദ്ധിപ്പിക്കുന്നു.

ഉപയോഗക്രമം

ഏകദേശം 4.3 കിലോ തൂക്കം വരുന്ന കട്ടയെ ഒരു വലിയ പാത്രത്തിൽ 18 ലിറ്റർ മുതൽ 24 ലിറ്റർ വരെ വെള്ളത്തിൽ 10 മിനിറ്റ് നേരം താഴ്ത്തി വെയ്ക്കുക. ഏകദേശം 75 ലിറ്റർ പൊടി ലഭിക്കുന്നതാണ്.